ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Wednesday, 9 January 2013

മണികണ്ഠന്‍...!!!...........



കലിയുഗ വരദനാകും ശ്രീശബരീശന്‍ വാഴുമിടം 
ഭൂലോക സുന്ദരമാം....
ഹരി ഹര പുത്രനാകും മണികണ്ഠന്‍
മോക്ഷ പ്രദായകനാം....
കലിയുഗഭക്തന് തൊഴുതു പുണ്യം നേടാന്‍ 
ശബരിമലയില്‍ കുടികൊണ്ടവനേ... 
പുണ്യ പാപങ്ങളെ ഇരുമുടിക്കെട്ടാക്കി  
നിന്‍ തൃപ്പടികള്‍ കയറുന്ന ഭക്തര്‍കളില്‍
കനിവിന്‍ കടാക്ഷം ചൊരിഞ്ഞീടണേ 
കലിയുഗ വരദനേ അയ്യപ്പാ....
ശങ്കര നന്ദന മാമലവാസാ അടിയങ്ങള്‍ 
സങ്കടമെല്ലാം  അകറ്റിടുവാന്‍  
മുകുളിത ഹസ്തരായ് ശരണം വിളിയുമായ് 
തിരുനട പൂകുന്നു ഭക്തിയോടെ
കനിവിന്‍ കടാക്ഷം ചൊരിഞ്ഞീടണേ 
കലിയുഗ വരദനേ അയ്യപ്പാ....
കലിയുഗ വരദനാകും ശ്രീശബരീശന്‍ വാഴുമിടം
ഭൂലോക സുന്ദരമാം....
ഹരി ഹര പുത്രനാകും മണികണ്ഠന്‍
മോക്ഷ പ്രദായകനാം....

                                          ......ഗൗരി

Sunday, 25 November 2012

ഞാൻ പാടിയ ഒരു പാട്ട്...

യാത്രാമൊഴി

വിടപറയുവാന്‍ സമയമായ്  പ്രിയരേ
കണ്ണീരോടല്ല കേള്‍ക്കു സഖേ ഞാന്‍ 
ആത്മനിര്‍വൃതിയോടെ വിടചൊല്ലിടുന്നു..

പല  പല  പോയ്‌മുഖങ്ങളും കണ്ടുഞാ- 
നിവിടെയെന്‍  സമനില  പോകാതിരിക്കുവാന്‍ 
വിടചൊല്ലുന്നു സന്തോഷത്തോടെ ഞാന്‍ പ്രിയരേ   

ജീവിതം ഒരുപാടുനീണ്ടൊരു യാത്രയല്ലോ 
നമുക്കീയാത്രയില്‍ ഏതെങ്കിലും പാതയോരത്തു
കണ്ടുമുട്ടിടാം എന്നൊരു വാക്കുമാത്രം തന്നിടാം 
കണ്ടുമുട്ടിയില്ലെങ്കിലും മനസ്സിന്റെ കോണില്‍  
മരണം വരെ നിനക്കൊരു നുറുങ്ങിടം സൂഷിച്ചിടാം
എന്നൊരു വാക്കുമാത്രം തന്നിടാം

നിന്റെ വഴികളില്‍  നിഴലായി നീപോലുമറിയാതെ
നിനക്കു ഞാന്‍  കൂട്ടുവന്നിടാമെന്നെന്നും
എന്നൊരു വാക്കുമാത്രം തന്നിടാം 
വിടപറയുവാന്‍  സമയമായ്  പ്രിയരേ
കണ്ണീരോടല്ല കേള്‍ക്കു സഖേ ഞാന്‍ 
ആത്മനിര്‍വൃതിയോടെ വിടചൊല്ലിടുന്നു.. 

                                                              .....ഗൌരി

Saturday, 17 November 2012

സ്വാമി ശരണം

ശരണമയ്യപ്പാ പാഹിമാം പാഹിമാം
ശരണമയ്യപ്പാ പാഹിമാം പാഹിമാം
ഹരിഹര പുത്രന്‍ അയ്യപ്പാ പാഹിമാം  

കലിയുഗാ വരദാ കരുണാകരാ  
പരമപാവന പൂർവ്വ ദിശാ മുഖാ
കമലലോചന കാമാരി നന്ദനാ
കരളിൽ വാഴ്ക നീ കാനന വാസനേ

കാമ ലോഭ മദാലസമായൊരെൻ
മാനസം ഹാ മലീമസമാകാതെ
കാമദാ കൃപാമൃതം തൂകി നീ
കാത്തുകൊള്ളണേ കാനന വാസനേ

കിങ്കരൻ ഞാൻ കിനാവിലോ നിൻപദ-
പങ്കജം മമ കണ്ടു കൈകൂപ്പുവാൻ
സങ്കടാപഹാ സൌഭാഗ്യമേകണേ
കിംകരോതി ഞാൻ കാനന വാസനേ

കീർത്തനപ്രിയനെന്നു നിന്നെ ജനം
കീർത്തിച്ചീടുന്നു കീർത്തനം നീതന്നെ
കീർത്തനങ്ങളും തീർഥ ശതങ്ങളും
കീർത്തിയും നീയെ കാനന വാസനേ

കുടില കമ്മങ്ങൻ കൂത്താടുമീലോകം
അടവിയിലും ഭയാനകമെങ്കിലും
നെടിലലോചന നന്ദനാ നിന്‍പാദം  
അടിയനാശ്രയം കാനന വാസനേ

കൂപമണ്ഡൂകമാണു ഞാനെന്നിലെ
കൂരിരുൾ നീക്കി നീ വിളങ്ങേണമേ
ദീനനാം എന്നെ വിജ്ജനാക്കേണമേ
ദീനവാരിധി കാനന വാസനേ

കൃത്യാ-അകൃത്യ വിവേക വിജ്ജനാങ്ങ 
ഹൃത്തിലെപ്പൊഴും തോന്നിച്ചിടേണമേ
നിത്യസത്യമേ സൌന്ദര്യസാരമേ
മുക്തിയേകണേ കാനന വാസനേ
  
കെടുതിയില്ലാത്തതായോന്നു മാത്രമീ
ഉലകിലുണ്ടതു നീയെന്നറിഞ്ഞു ഞാൻ
കേണിയോരുക്കുന്ന ഭൌദിക ജീവിത
ഭ്രമമകറ്റണേ കാനന വാസനേ

കേഴുമേഴകൾക്കൂഴിയിൽ നീയൊഴിഞ്ഞാ-
രുമിലല്ലാഴിവര്‍ണ്ണ തൊഴുന്നു ഞാ
ആധിവ്യാധികള്‍ ‍പോക്കുവാനൌഷധം
ആയതും നീയേ കാനന വാസനേ

കൈയ്യിലില്ലെനിക്കൊന്നുമെന്നാകിലും 
കണ്മുനയെന്നിൽ നീ ചൊരിഞ്ഞീടുകിൽ
കൈവരും വേണ്ടതെല്ലാം അടിയനെ
കൈവെടിയല്ലേ കാനന വാസനേ

കൊടിയ സംസാരചക്രഭ്രമണത്തിന്നിടയിൽ
നട്ടം തിരിയുന്നോരെന്നെ നീ
ഇടറി വീഴാതെ വേർപെടുത്തേണമേ
അടിയിണ തൊഴാം കാനന വാസനേ

കോടി ജന്മങ്ങൾ തേടി ഞാൻ നിന്നുടെ
ചേവടിത്താരിലര്‍ച്ചന ചെയ്യുവാൻ
നേടിയൊരീ നര ജന്മത്തിലൂടെയെൻ
ആടൽ തീര്‍ക്കണേ കാനന വാസനേ

കൌതുകപ്രദം നിന്റെ നിലയനം
കണ്മഷാഹരം നിൻപുണ്യ ദര്‍ശ്ശനം 
കഞ്ചവാപി തൻ തീരം മനോഹരം
കണ്ടു കൈതൊഴാം കാനന വാസനേ
  
കമ്രവിഗ്രഹാ നിൻ പാദസേവയാൽ
കര്‍മ്മ മുക്തനായ് തീര്‍ന്ന രക്ഷസ്സോടും 
ധര്‍മ്മശാസ്സനം ചെയ്തരുളേണമേ
കര്‍മ്മമ്മസാക്ഷിയാം കാനന വാസനേ

കലിയുഗ വരദാ കരുണാകര
പരമപാവന പൂര്‍വ്വ ദിശാമുഖാ
കമലലോചന കാമാരി നന്ദനാ
കരളിൽ വാഴ്ക നീ കാനന വാസനേ

ശരണമയ്യപ്പാ പാഹിമാം പാഹിമാം
ശരണമയ്യപ്പാ പാഹിമാം പാഹിമാം
ഹരിഹര പുത്രന്‍ അയ്യപ്പാ പാഹിമാം  

                               
                                                                                    .....ഗൌരി                                

Thursday, 15 November 2012

ഓം നമഃശ്ശിവായ


എന്റെ അമ്മ

"അമ്മയെന്നുള്ളോരീ രണ്ടക്ഷരം 
മണ്ണിലെല്ലാത്തിനും മീതെയല്ലോ.
അമ്മയെന്നുള്ളോരീ വാക്കിനോടുപമിക്കാന്‍ ‍ 
വേറൊരു വാക്കുമില്ലീയുലകില്‍ 

 ഭൂമിയൽ ഞാ൯ കണ്ട ദൈവവും അമ്മ
 ജന്മത്തില്‍ ഞാ൯ കണ്ടറിഞ്ഞ സത്യവും അമ്മ
ഒരു നല്ല വഴികാട്ടിയാണെന്നുമെന്റെ അമ്മ.. 
എന്നും നല്ലൊരു തോഴിയും അമ്മതന്നെ …
അമ്മത൯ വിരല്‍ത്തുമ്പില്‍ ഞാ൯ സ്വയം മറന്നു
 കണ്ണുകളിൽ ഞാ൯ സ്വര്‍ഗ്ഗം കണ്ടു
പ്രിയ ജനനി നിന്റെ മുഖപ്രഭയിൽ
സൂര്യനും ചന്ദ്രനും നിഷ്പ്രഭന്മാര്‍ ‍ ...

നിന്റെ പാദാരവിന്ദത്തിൽ ചെയ്തിടാം ഞാനെന്നും
അശ്രുപുഷ്പങ്ങളാൽ അര്‍ച്ചനകള്‍  
ഇനിയൊരു ജന്മമുണ്ടെങ്കിൽ വീണ്ടും നിന്നുദരത്തിൽ
മകളായിവന്നു പിറക്കാനെനിക്കുമോഹം...
                                                                    .....ഗൌരി 

Tuesday, 13 November 2012

കാലം തെളിയിച്ച സത്യം..

കണ്ടു മുട്ടുവാനും പിരിയുവാനും വേണ്ടി മാത്രം വിധിച്ച ഈ ജീവിത യാത്രയില്‍നിന്നു ഞാനാണ് ആദ്യം പിരിഞ്ഞു പോകുന്നതെങ്കില്‍ നിങ്ങളെന്നെ മറന്നേക്കൂ .. 

പക്ഷെ കുറ്റം പറയുവാന്‍  വേണ്ടി എന്നെ നിങ്ങള്‍ ഓര്‍ക്കരുത്..
നീ എപ്പോഴും നിന്റെ ചെവികളെ വിശ്വസിക്കരുത് .. 
നീ എല്ലാ സമയത്തുംനിന്റെ കണ്ണുകളെ വിശ്വസിക്കുക.

കാരണം...

നിന്റെ ചെവികള്‍‍ കേള്‍ക്കുന്നതോന്നും ചിലപ്പോള്‍ സത്യമാവണമെന്നില്ല. പക്ഷെ നിന്റെ കണ്ണുകള്‍ കാണുന്നതില്‍ 
പലതും സത്യങ്ങളായിരിക്കും.

മനസ്സിലാവേണ്ടതൊക്കെ വളരെ വൈകിയാണെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതൊരു ആശ്വാസമായി തോന്നും. 
സ്നേഹിച്ചതും വിശ്വസിച്ചതും ക്രൂര ഹൃദയങ്ങളെ ആകുമ്പോള്‍  സ്നേഹിച്ചവര്‍ ‍ ദുഃഖങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും ..

"ഇത് കാലം തെളിയിച്ച സത്യം" 

സ്നേഹം നടിക്കുന്നവരെ മനസ്സിലാക്കുവാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ‍എന്റെ കവിളുകള്‍  കണ്ണുനീരിന്റെ ചൂടെന്താണെന്ന് അറിയില്ലായിരുന്നു

"ഇത് ഞാന്‍ മനസിലാക്കിയ സത്യം"

                                                                        ....ഗൌരി