ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Saturday 17 November 2012

സ്വാമി ശരണം

ശരണമയ്യപ്പാ പാഹിമാം പാഹിമാം
ശരണമയ്യപ്പാ പാഹിമാം പാഹിമാം
ഹരിഹര പുത്രന്‍ അയ്യപ്പാ പാഹിമാം  

കലിയുഗാ വരദാ കരുണാകരാ  
പരമപാവന പൂർവ്വ ദിശാ മുഖാ
കമലലോചന കാമാരി നന്ദനാ
കരളിൽ വാഴ്ക നീ കാനന വാസനേ

കാമ ലോഭ മദാലസമായൊരെൻ
മാനസം ഹാ മലീമസമാകാതെ
കാമദാ കൃപാമൃതം തൂകി നീ
കാത്തുകൊള്ളണേ കാനന വാസനേ

കിങ്കരൻ ഞാൻ കിനാവിലോ നിൻപദ-
പങ്കജം മമ കണ്ടു കൈകൂപ്പുവാൻ
സങ്കടാപഹാ സൌഭാഗ്യമേകണേ
കിംകരോതി ഞാൻ കാനന വാസനേ

കീർത്തനപ്രിയനെന്നു നിന്നെ ജനം
കീർത്തിച്ചീടുന്നു കീർത്തനം നീതന്നെ
കീർത്തനങ്ങളും തീർഥ ശതങ്ങളും
കീർത്തിയും നീയെ കാനന വാസനേ

കുടില കമ്മങ്ങൻ കൂത്താടുമീലോകം
അടവിയിലും ഭയാനകമെങ്കിലും
നെടിലലോചന നന്ദനാ നിന്‍പാദം  
അടിയനാശ്രയം കാനന വാസനേ

കൂപമണ്ഡൂകമാണു ഞാനെന്നിലെ
കൂരിരുൾ നീക്കി നീ വിളങ്ങേണമേ
ദീനനാം എന്നെ വിജ്ജനാക്കേണമേ
ദീനവാരിധി കാനന വാസനേ

കൃത്യാ-അകൃത്യ വിവേക വിജ്ജനാങ്ങ 
ഹൃത്തിലെപ്പൊഴും തോന്നിച്ചിടേണമേ
നിത്യസത്യമേ സൌന്ദര്യസാരമേ
മുക്തിയേകണേ കാനന വാസനേ
  
കെടുതിയില്ലാത്തതായോന്നു മാത്രമീ
ഉലകിലുണ്ടതു നീയെന്നറിഞ്ഞു ഞാൻ
കേണിയോരുക്കുന്ന ഭൌദിക ജീവിത
ഭ്രമമകറ്റണേ കാനന വാസനേ

കേഴുമേഴകൾക്കൂഴിയിൽ നീയൊഴിഞ്ഞാ-
രുമിലല്ലാഴിവര്‍ണ്ണ തൊഴുന്നു ഞാ
ആധിവ്യാധികള്‍ ‍പോക്കുവാനൌഷധം
ആയതും നീയേ കാനന വാസനേ

കൈയ്യിലില്ലെനിക്കൊന്നുമെന്നാകിലും 
കണ്മുനയെന്നിൽ നീ ചൊരിഞ്ഞീടുകിൽ
കൈവരും വേണ്ടതെല്ലാം അടിയനെ
കൈവെടിയല്ലേ കാനന വാസനേ

കൊടിയ സംസാരചക്രഭ്രമണത്തിന്നിടയിൽ
നട്ടം തിരിയുന്നോരെന്നെ നീ
ഇടറി വീഴാതെ വേർപെടുത്തേണമേ
അടിയിണ തൊഴാം കാനന വാസനേ

കോടി ജന്മങ്ങൾ തേടി ഞാൻ നിന്നുടെ
ചേവടിത്താരിലര്‍ച്ചന ചെയ്യുവാൻ
നേടിയൊരീ നര ജന്മത്തിലൂടെയെൻ
ആടൽ തീര്‍ക്കണേ കാനന വാസനേ

കൌതുകപ്രദം നിന്റെ നിലയനം
കണ്മഷാഹരം നിൻപുണ്യ ദര്‍ശ്ശനം 
കഞ്ചവാപി തൻ തീരം മനോഹരം
കണ്ടു കൈതൊഴാം കാനന വാസനേ
  
കമ്രവിഗ്രഹാ നിൻ പാദസേവയാൽ
കര്‍മ്മ മുക്തനായ് തീര്‍ന്ന രക്ഷസ്സോടും 
ധര്‍മ്മശാസ്സനം ചെയ്തരുളേണമേ
കര്‍മ്മമ്മസാക്ഷിയാം കാനന വാസനേ

കലിയുഗ വരദാ കരുണാകര
പരമപാവന പൂര്‍വ്വ ദിശാമുഖാ
കമലലോചന കാമാരി നന്ദനാ
കരളിൽ വാഴ്ക നീ കാനന വാസനേ

ശരണമയ്യപ്പാ പാഹിമാം പാഹിമാം
ശരണമയ്യപ്പാ പാഹിമാം പാഹിമാം
ഹരിഹര പുത്രന്‍ അയ്യപ്പാ പാഹിമാം  

                               
                                                                                    .....ഗൌരി                                

3 comments: