ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Sunday, 25 November 2012

യാത്രാമൊഴി

വിടപറയുവാന്‍ സമയമായ്  പ്രിയരേ
കണ്ണീരോടല്ല കേള്‍ക്കു സഖേ ഞാന്‍ 
ആത്മനിര്‍വൃതിയോടെ വിടചൊല്ലിടുന്നു..

പല  പല  പോയ്‌മുഖങ്ങളും കണ്ടുഞാ- 
നിവിടെയെന്‍  സമനില  പോകാതിരിക്കുവാന്‍ 
വിടചൊല്ലുന്നു സന്തോഷത്തോടെ ഞാന്‍ പ്രിയരേ   

ജീവിതം ഒരുപാടുനീണ്ടൊരു യാത്രയല്ലോ 
നമുക്കീയാത്രയില്‍ ഏതെങ്കിലും പാതയോരത്തു
കണ്ടുമുട്ടിടാം എന്നൊരു വാക്കുമാത്രം തന്നിടാം 
കണ്ടുമുട്ടിയില്ലെങ്കിലും മനസ്സിന്റെ കോണില്‍  
മരണം വരെ നിനക്കൊരു നുറുങ്ങിടം സൂഷിച്ചിടാം
എന്നൊരു വാക്കുമാത്രം തന്നിടാം

നിന്റെ വഴികളില്‍  നിഴലായി നീപോലുമറിയാതെ
നിനക്കു ഞാന്‍  കൂട്ടുവന്നിടാമെന്നെന്നും
എന്നൊരു വാക്കുമാത്രം തന്നിടാം 
വിടപറയുവാന്‍  സമയമായ്  പ്രിയരേ
കണ്ണീരോടല്ല കേള്‍ക്കു സഖേ ഞാന്‍ 
ആത്മനിര്‍വൃതിയോടെ വിടചൊല്ലിടുന്നു.. 

                                                              .....ഗൌരി

2 comments:

 1. വിടപറയാന്‍ വരട്ടെ ഇനിയുമെഴുതൂ......
  കവിതകള്‍ വളരെ നന്നയിട്ടുണ്ട്.

  ReplyDelete
 2. നിന്റെ വഴികളില്‍ നിഴലായി നീപോലുമറിയാതെ
  നിനക്കു ഞാന്‍ കൂട്ടുവന്നിടാമെന്നെന്നും
  എന്നൊരു വാക്കുമാത്രം തന്നിടാം
  വിടപറയുവാന്‍ സമയമായ് പ്രിയരേ
  കണ്ണീരോടല്ല കേള്‍ക്കു സഖേ ഞാന്‍
  ആത്മനിര്‍വൃതിയോടെ വിടചൊല്ലിടുന്നു.. മനോഹരമായ വരികൾ ആശംസകൾ ഗൌരീ

  ReplyDelete