ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Wednesday, 9 January 2013

മണികണ്ഠന്‍...!!!...........കലിയുഗ വരദനാകും ശ്രീശബരീശന്‍ വാഴുമിടം 
ഭൂലോക സുന്ദരമാം....
ഹരി ഹര പുത്രനാകും മണികണ്ഠന്‍
മോക്ഷ പ്രദായകനാം....
കലിയുഗഭക്തന് തൊഴുതു പുണ്യം നേടാന്‍ 
ശബരിമലയില്‍ കുടികൊണ്ടവനേ... 
പുണ്യ പാപങ്ങളെ ഇരുമുടിക്കെട്ടാക്കി  
നിന്‍ തൃപ്പടികള്‍ കയറുന്ന ഭക്തര്‍കളില്‍
കനിവിന്‍ കടാക്ഷം ചൊരിഞ്ഞീടണേ 
കലിയുഗ വരദനേ അയ്യപ്പാ....
ശങ്കര നന്ദന മാമലവാസാ അടിയങ്ങള്‍ 
സങ്കടമെല്ലാം  അകറ്റിടുവാന്‍  
മുകുളിത ഹസ്തരായ് ശരണം വിളിയുമായ് 
തിരുനട പൂകുന്നു ഭക്തിയോടെ
കനിവിന്‍ കടാക്ഷം ചൊരിഞ്ഞീടണേ 
കലിയുഗ വരദനേ അയ്യപ്പാ....
കലിയുഗ വരദനാകും ശ്രീശബരീശന്‍ വാഴുമിടം
ഭൂലോക സുന്ദരമാം....
ഹരി ഹര പുത്രനാകും മണികണ്ഠന്‍
മോക്ഷ പ്രദായകനാം....

                                          ......ഗൗരി

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. വരികള്‍ നന്നായിട്ടുണ്ട്

    ReplyDelete
  3. നന്നായിട്ടുണ്ട് ആശംസകൾ

    ReplyDelete