ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Wednesday, 7 November 2012

ഇനിയെന്ന് ....!!!


     ഇനിയെന്നു കാണും ഞാനോമലാളേ
     നിന്‍റെ മുഖമെന്നു കാണുമെന്‍ പ്രാണപ്രിയേ....
     
     പ്രഭാത കിരണത്തിന്‍ നിറഭംഗിയായ്
     പ്രസന്നവതനയായ് നിന്നവളേ
     അമ്പലമുറ്റത്തും അരയാൽ തറയിലും
     അഴകിന്റെ തേജസ്സായ്‌ വന്നതോഴി   
     അറിയുന്നു ഞാൻ നിന്റെ അന്തരംഗം
     ആഴകിന്റെ ദേവതേ വന്നണയൂ
     എന്റെ അകതാരിൻ കുളിരായി നീണയൂ

     ഏഴുനില വിളക്കിന്റെ നിറദീപം പോലെന്റെ
     കരളിലേക്കൊഴുകി വന്നവള്‍ നീ
     ഒരുനാളിൽ നീയെന്റെ ജീവന്റെ ജീവനാം
     പ്രിയ തോഴിയായങ്ങു മാറിയില്ലേ   
     അറിയാതെ നിന്നെ ആരോമലാക്കിയെന്‍ 
     അകതാരില്‍ പ്രതിഷ്ഠിച്ചു പ്രിയതമയായ്
     നിന്നെയെന്‍ .. പ്രിയതമയായ്

     പട്ടുടയാടയില്‍ അന്നുനീയെന്‍മുന്നില്‍ 
     ആഴകിന്റെ ദേവതയായ് വന്നു നിന്നു
     വിടപറയുന്നനേരത്തു ഞാന്‍ കരുതിയില്ല
     വിരഹമിത്രയും നൊമ്പരമുണര്‍ത്തുമെന്ന്
     മഴയുടെ താളത്തില്‍ ചിരിതൂകിനീയെന്‍
     മനസ്സിന്‍ ‍ കവാടം തുറന്നണയുകില്ലേ
     നീ.... ഓടിയണയുകില്ലേ

     ഇനിയെന്നു കാണും ഞാനോമലാളേ
     നിന്‍റെ മുഖമെന്നു കാണുമെന്‍ പ്രാണപ്രിയേ....
                                                                       
                                                                           ......ഗൌരി 
                                              

No comments:

Post a Comment