ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Thursday, 8 November 2012

തുളസീദളം

(സശംഖുചക്രം സകിരീടകുണ്ഡലം
സാപീതവസ്ത്രം സരസീരുഹേക്ഷണം
സാഹാരവക്ഷസ്ഥലകൌസ്തുഭശ്രീയം
നമാമി വിഷ്ണും ശിരസാ: ചതുര്‍ഭുജം)


കൂപ്പിടാം ഞാനിരുകൈകളും ചേര്‍ത്തെന്നും
ആലിലക്കണ്ണാ നിന്‍തിരുനടയില്‍ ‍
പാടിടാം ഞാനെന്നും ഹരിനാമകീര്‍ത്തനം
നീലാരവിന്ദനയനാ നിന്‍തിരുമുന്നില്‍
കണ്ണാ... ഞാന്‍ തുളസിക്കതിരാകാം

നിന്‍ കാല്‍ച്ചിലമ്പിനു നാദം പകരുവാന്‍
കാളിയനായി ഞാനോടിയെത്താം
നിന്‍ തൃച്ചേവടികളെ പൂകൊണ്ടുമൂടിക്കാന്‍
നീലക്കടമ്പിന്റെ ചില്ലയായ് പൂത്തുനില്‍ക്കാം
കണ്ണാ.... ഞാനെന്നും തൊഴുതുനില്‍ക്കാം

ഗുരുവും വായുവും  തൊഴുതുനില്‍ക്കും
വൈകുണ്ഡനാഥാ നിന്‍ തിരുനടയില്‍
നിര്‍മ്മാല്യ ദര്‍ശനവേളയിലെന്നും ഞാന്‍
വൈശാഖ ഭജനമായ് വന്നണയാം
കണ്ണാ ... ഗോരചനമായ് തീരാം ഞാന്‍


                                                      ... ഗൌരി

No comments:

Post a Comment