ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Thursday, 8 November 2012

എന്‍റെ കണ്ണന്‍ ...


അവനെ ഞാന്‍ ആദ്യമായി കണ്ടനാളെന്‍ 
ഓര്‍മ്മയിലേക്കോടിയെത്തിടുന്നു 
അന്നെനിക്കു വയസു മൂന്നായിരുന്നു
കണ്ണനെന്നവനെ ഞാനാദ്യമായ് വിളിച്ചു

അവ്യക്തമായെന്‍റെ   ഓര്‍മ്മയിലേക്കൊരു-
മേടമാസപ്പുലരിയും ഓടിയെത്തി
ഇന്നു രേവതിയാണെല്ലോ നക്ഷത്രം കൃഷ്ണാ 
എന്നമ്മൂമ്മ ചൊന്നര്‍തും ഓര്‍ത്തിടു ന്നു ....  

നാളുകള്‍ മെല്ലെ മെല്ലെ നീങ്ങിടവേ
ഞാനവന്‍റെ  കുഞ്ഞിളം കൈപിടിച്ചു
പിച്ചവയ്ക്കാനവനെ തുണച്ചു
കുഞ്ഞരിപ്പല്ലുകാട്ടിയവന്‍  നന്ദി അറിയിച്ചു...

അവ്യക്തമായ ഭാഷയിലാദ്യമായവന്‍ 
ചേച്ചിയെന്നെയുറക്കെ വിളിച്ചു
ആനന്ദം കൊണ്ടുഞാന്‍  തുള്ളിച്ചാടി
ആലിംഗനം ചെയ്തവനേ ചുംബിച്ചു...

കളിക്കൂട്ടുകാരനായിരുന്നാദ്യമവന്‍  
കാലം കടന്നപ്പോള്‍ രക്ഷകനായ്
വത്സരങ്ങള്‍  പലതു പിന്നിട്ടിപ്പോള്‍ 
അവനെന്‍റെ  തുണയായി കൂടിയിട്ട്  ...

അവനെന്‍റെ പ്രിയ കൂട്ടുകാരന്‍  കണ്ണന്‍ 

അവനെന്‍റെ  കുഞ്ഞനുജന്‍ കണ്ണന്‍ 
ഒട്ടുംവറ്റാത്തെന്‍റെ സ്നേഹത്തിനൊപ്പം
നൂറായുസും അവനു ഞാന്‍  നേര്‍ന്നിടുന്നു 
                                                 
                                                                 ....ഗൌരി

No comments:

Post a Comment