ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Thursday 8 November 2012

എന്‍റെ വീട്ടിലെ നല്ലമരം ..


തണലായി തുണയായിട്ടെന്നുമെ൯ വീട്ടില്‍ 
പൂത്തുലഞ്ഞു നില്‍ക്കുന്ന നല്ലമരം  എന്‍റെയച്ഛ൯

നിറയെ പൂക്കള്‍ വിടര്‍ത്തി സുഗന്ധം പരത്തി
പരിലസിച്ചിടുന്ന നന്മമരം ന്‍റെച്ഛ൯ 


ബാല്യത്തില്‍ കളിക്കൂട്ടുകാരനായും
കൌമാരത്തില്‍ വഴികാട്ടിയായും
യൌവ്വനത്തില്‍  തോളോടു ചേര്‍ന്നുനില്‍ക്കും  
സുഹുര്‍ത്തിനെ പോലെയാണെന്‍റെച്ഛ൯ 

  
എന്‍റെ സിരകളില്‍ ഒഴുകുന്ന രക്തമായും
എന്‍റെ  വഴികളില്‍ വെളിച്ചത്തി൯ നാളമായും
എന്‍റെ  മൊഴിയിലെ മധുര സ്വരംമായും
ഞാ൯ തൊട്ടറിഞ്ഞ സത്യമാണെന്‍റെച്ഛ൯ 

സ്വപ്നങ്ങള്‍  കാണാ൯ പഠിപ്പിച്ചു തന്നു
അതു സാക്ഷാത്കരിക്കാ൯ തുണയായിനിന്നു
പൂജിച്ചു പോരുന്ന ദൈവങ്ങളെക്കാളും ഞാ൯ 
വിശ്വസിച്ചീടുന്ന കരുണാമയ൯ എന്‍റെയച്ഛ൯


തണലായി തുണയായിട്ടെന്നുമെ൯ വീട്ടില്‍ 
പൂത്തുലഞ്ഞു നില്‍ക്കുന്ന നല്ലമരം എന്‍റെയച്ഛ൯
നിറയെ പൂക്കള്‍ വിടര്‍ത്തി സുഗന്ധം പരത്തി
പരിലസിച്ചിടുന്ന നന്മമരം എന്‍റെയച്ഛ൯
                                                
                                                                      ………ഗൌരി

1 comment:

  1. അച്ഛനെയാണെനിക്കിഷ്ടം.....................നല്ല കവിത

    ReplyDelete